ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ്
(LGML) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടവക പഞ്ചായത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷിഹാബ് മലബാർ ഉദ്ഘാടനം ചെയ്തു.
എടവക പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എടവക ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് സ്വാഗതം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നികുതി,
പെർമിറ്റ് ഫീസ്
വർദ്ധനവ് പിൻവലിക്കുക, നിലവിൽ തുടരുന്ന ട്രഷറി നിയന്ത്രണം പിൻവലിക്കുക, അഞ്ച് മാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം പുനസ്ഥാപിക്കുക, എന്നിങ്ങനെയുള്ള വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എൽ ജി എം എൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
സംഗമത്തിൽ മാനന്തവാടി നിയോജക മണ്ടലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുള്ള വെട്ടൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
എടവക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മമ്മൂട്ടി വെട്ടൻ,
സമദ് പി.വി
റഹീം അത്തിലൻ,
ജംഷീറ ശിഹാബ് മുഹമ്മദ് കെ വി സി , , ഷനൂദ് വി , ഹസ്ബുള്ള കെ, ഉസ്മാൻ തമ്മട്ടാൻ, മിതു ലാജ് മണ്ണാർ, തുടങ്ങിയവർ സംബന്ധിച്ചു.
എടവക പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക്
ആയങ്കി നന്ദി അറിയിച്ചു.