തരുവണ: ബഹുസ്വരതയുടെ സൗഹൃദ സന്ദേശം കൈമാറി ലോകോത്തര മാതൃക സൃഷ്ടിച്ച പാരമ്പര്യമാണ് ഇന്ത്യയുടെ നന്മയെന്നും ആ മാതൃകയെ തകർത്ത് അപരവത്കരണ നയങ്ങൾ രൂപവത്കരിക്കുന്നത് രാജ്യ നന്മയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാർ പറഞ്ഞു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ്. കെ. എസ്. എസ്. എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ ജാലികയുടെ ഭാഗമായുള്ള പതാക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ നന്മക്ക് അതിരുകളില്ലാത്ത മാനവിക സൗഹൃദം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത നൂറാം വാർഷികം, മനുഷ്യ ജാലിക, എസ്. കെ. എസ്. എസ്. എഫ് മൂപ്പതാം വാർഷികം എന്നിവയുടെ സൂചകമായി സമസ്തയുടെ പതാക മൂസക്കോയ ഉസ്താദും മുപ്പത്തിയഞ്ച് പതാക സ്വാഗത സംഘം ഭാരവാഹികൾ, മഹല്ല് പ്രതിനിധികൾ, എസ്. കെ. എസ്. എസ്. എഫ്, എസ്. വൈ. എസ്, റൈഞ്ച് പ്രതിനിധികൾ ചേർന്ന് ഉയർത്തി.കെ. സി ആലി ഹാജി,മമ്മൂട്ടി നിസാമി തരുവണ, വി. സി അഷ്‌റഫ് ഹാജി,എം. കെ ഇബ്രാഹിം മൗലവി,കാഞ്ഞായി ഇബ്രാഹിം ഹാജി,റഫീഖ് കുറ്റിപ്പുറവൻ, ലത്തീഫ് വാഫി, മുഹമ്മദ് റഹ്‌മാനി,മോയി ദാരിമി,ഇബ്രാഹിം മുസ്‌ലിയാർ പീച്ചങ്കോട്,സാജിദ് ബാഖവി, ഹാഷിം ദാരിമി, വി. സി മൂസ മാസ്റ്റർ,മജീദ് മന്ദങ്കണ്ടി, യു. കെ നാസർ മൗലവി, അബ്ദുള്ള ചാലിയാടൻ, സി. മമ്മു ഹാജി,നാസർ പള്ളിയാൽ,മമ്മൂട്ടി ഹാജി പരിയാരമുക്ക്,എ. സി മമ്മൂട്ടി, സലാം എടവെട്ടൻ, ചീപ്പാട്ട് അമ്മദ്, മജീദ് കട്ടയാട് അബ്ദുള്ള നടുവിൽ, വയലിൽ മമ്മൂട്ടി, കെ. പി നാസർ, സുലൈമാൻ പാറക്ക,ഇബ്രാഹിം. സി. എച്ച്, ആരാം മമ്മൂട്ടി, മജീദ് ദാരിമി, ബഷീർ ദാരിമി,റഫീഖ് മക്കി, നാസർ സാവാൻ, എ. കെ.നാസർ, നൗഷാദ്. പി തുടങ്ങിയവർ സംബന്ധിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്