ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024′ നടത്തുന്നു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്, തിരുവാതിര, ഒപ്പന, സംഘനൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ഐ ഡി കാര്‍ഡ് ഉള്ളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍ അല്ലെങ്കില്‍ ഇ മെയില്‍ മുഖേനയോ ജനുവരി 22 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: sjd.kerala.gov.in,ഫോണ്‍:04936 205307l

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ