കേണിച്ചിറ: കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂതാടിയിൽ പ്രായ
പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്‌തു. പൂതാടി ചെറുകുന്ന് കൊവളയിൽ പ്രജിത്ത് എന്ന പ്രജിത്തൻ (45), പീഡനത്തിന് ഒത്താശ ചെയ്‌ത ഭാര്യ സുഞ്ഞാന (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. 2020 മുതൽ പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പോലീസ്കേസെടുത്തത്.പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്‌നചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയതിനെ തുടർന്ന് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇതേ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇവരുടെ സുഹൃത്ത് സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.