പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വയനാട് സന്ദര്‍ശിക്കും

മീനങ്ങാടി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് വയനാട്ടില്‍ എത്തിച്ചേരും. 20 ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭാരത സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത്. സിറിയന്‍ സ്വദേശിയായ പരിശുദ്ധ പിതാവ് 2014ല്‍ പാത്രിയര്‍ക്കീസ് സ്ഥാനം ഏറ്റതിനുശേഷം ഇത് നാലാം തവണയാണ് സുറിയാനി സഭയുടെ ഭാഗമായ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയില്‍ സന്ദര്‍ശനം നടത്തുന്നത്. വയനാടിനെ സംബന്ധിച്ചിടത്തോളം ഈ പിതാവിന്‍റെ മുന്‍ഗാമിയായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ 1982ല്‍ ഇവിടെ സന്ദര്‍ശിച്ചതിനുശേഷം ഇത് ആദ്യമായാണ് നിലവിലെ ഒരു പാത്രിയര്‍ക്കീസ് ബാവ ഇവിടേക്ക് വരുന്നത്. സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മലബാര്‍ ഭദ്രാസനം ചെയ്തുവരുന്നത്. ജനുവരി 25ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവ ബാംഗ്ലൂര്‍ ഭദ്രാസനത്തിലെ വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് മീനങ്ങാടിയില്‍ എത്തിച്ചേരും. രണ്ടാം തീയതി രാവിലെ ഏഴര മണിക്ക് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും. സുറിയാനി സഭയുടെ വിവിധ രാജ്യങ്ങളിലെ ഒരു സംഘം മെത്രാപ്പോലീത്തമാരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്. യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ  ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. നാല്പതിലധികം വര്‍ഷങ്ങള്‍ക്കുശേഷം സഭാദ്യക്ഷന്‍ വരുമ്പോള്‍ അത് സുവര്‍ണ്ണചരിത്രം ആക്കുവാനുള്ള തിരക്കിലാണ് സഭാ വിശ്വാസികള്‍. ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് ചെയര്‍മാനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ച് വയനാട് ജില്ലയും നീലഗിരിയും ഉള്‍പ്പെടുന്ന അഞ്ച് മേഖലകളില്‍ മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ച് ഒരുക്കങ്ങള്‍ നടത്തി വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ സഭയുടെ അദ്ധ്യക്ഷന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചും ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന പ്രവര്‍ത്തനങ്ങളും അനുബന്ധ സേവനങ്ങളും ചെയ്ത് വരുന്നുതായി ഭദ്രാസന നേതൃത്വം അറിയിച്ചു.
അതോടൊപ്പം യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍  ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി മലബാര്‍ ഭദ്രാസനം അന്‍പത് നിര്‍ദ്ദനരായ യുവതികള്‍ക്ക് 50000/- രൂപ വീതം വിവാഹ സഹായ ധനസഹായം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പരിശുദ്ധ പിതാവ് വയനാട് ജില്ല കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നി ജിലകളിലും സന്ദര്‍ശനം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.മത്തായി അതിരംപുഴയില്‍, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജെയിംസ് വേډലില്‍, ഫാ.എല്‍ദോ എ.പി., ഫാ.സിനു ചാക്കോ, ബേബി വാളംങ്കോട്ട്, ഷിനോജ് കെ.എം., ബിനോയി അറാക്കുടി, അനില്‍ ജേക്കബ്ബ്, ജോണ്‍ ബേബി,  എല്‍ദോ പോള്‍ എന്നിവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.