സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി പ്രകാരം 2023 – 2024 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ് പി ഒ കള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്ന് മുതല്‍ സമര്‍പ്പിക്കാം. http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 അംഗങ്ങളെങ്കിലും വേണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9383471924, 9778726224

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും