മാനന്തവാടി താലൂക്കിലെ അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ റേഷൻകാര്‍ഡുകള്‍ നല്‍കുന്നതിന്റെ താലൂക്ക് തല വിതരണോദ്ഘാടനം നാളെ(ശനി) ഉച്ചക്ക് 2 ന് മാനന്തവാടി താലൂക്ക് ഓഫീസ് ഹാളില്‍ നടക്കും. വിതരണോദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച മുന്‍ഗണനാ കാര്‍ഡിനുള്ള അപേക്ഷകളും നവകേരളസദസ്സില്‍ നിന്നും ലഭിച്ച അപേക്ഷകളും പരിശോധിച്ച് ആദ്യഘട്ടമെന്ന നിലക്ക് അര്‍ഹരായ 373 കാര്‍ഡുടമകള്‍ക്കാണ് മുന്‍ഗണനാകാര്‍ഡുകള്‍ നല്‍കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയാകുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിതിയാകും. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്