മാനന്തവാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുക
ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേൽ വീട്ടീൽ ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി ന്യൂമാൻസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ഡോൺ ജോൺ പോൾ (19) ആണ് മരിച്ചത്. രാത്രി 7 മണിയോടെ പയ്യമ്പള്ളി ടൗണിലായിരുന്നു അപകടം.
സാരമായ പരിക്കുകളോടെ ഡോണിനെ മാനന്ത വാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.