മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡിന് താഴ്‌ഭാഗത്തെ തോട്ട ത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് പെരിഞ്ചേരിമല പണിയ കോളനിയിലെ വാസുവിൻ്റെയും, കണക്കിയുടേയും മകൻ പി.വി ബാലൻ (32) ആണ് മരിച്ചത്. ഇന്ന്ഉച്ചയോടെയാണ് നാട്ടുകാർ ബാലന്റെ മൃതദേഹം കണ്ടത്. തുടർന്ന് മാനന്തവാടി എസ്.ഐ കെ കെ സോബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തോട്ടത്തിലെ കവുങ്ങിനോട് ചേർന്നാണ് മൃതദേഹം ഉണ്ടായിരുന്നത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും മറ്റും കവുങ്ങിൽ നിന്നും വീണ് പരിക്കേറ്റ് മരിച്ചതാണെന്നാണ് നിഗമനം.പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്