ദുബായിൽ ഒത്തുകൂടി മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാന്റെ ചിത്രീകരണത്തിനായാണ് മോഹൻലാൽ ദുബായിൽ എത്തിയത്. ഭാര്യ സുചിത്രയും ലാലിനൊപ്പം ഉണ്ട്.
സ്വകാര്യ സന്ദർശനത്തിനായാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും ദുബായിൽ എത്തിയത്. ഇരു താരങ്ങളും ഭാര്യമാർക്കൊപ്പം ദുബായിലെ ഒരു കഫേയിൽ ഒത്തുകൂടുകയായിരുന്നു. ദുബായിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ഇന്നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്ത ദിവസം മോഹൻലാൽ കേരളത്തിൽ ഇല്ല. സുഹൃത്ത് സമീർ ഹംസയ്ക്കും ഭാര്യ സുചിത്രയ്ക്കും ഒപ്പം ദുബായിൽ വെച്ചാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബൻ ദുബായിലെ തിയറ്ററിൽ കണ്ടത്.