ഹണിമൂണിന് ഗോവയിൽ കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതിൽ ഭർത്താവിൽ നിന്നും വിവാഹമോചനം തേടി യുവതി. സംഭവം നടന്നത് മധ്യപ്രദേശിലാണ്. അഞ്ച് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഹണിമൂണിന് ഗോവയ്ക്ക് പകരം അയോധ്യയിൽ കൊണ്ടുപോയതിന് 10 ദിവസം കഴിഞ്ഞ് ജനുവരി 19നാണ് യുവതി ഭോപ്പാൽ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്.
ഭർത്താവ് ഐടി കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. യുവതിക്കും സാമാന്യം നല്ല ശമ്ബളമുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാൻ സാമ്ബത്തികമായി തടസങ്ങൾ ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. എന്നാൽ മാതാപിതാക്കളെ ഒറ്റയ്ക്കാക്കണം എന്നുള്ളത് കൊണ്ട് ഇന്ത്യയ്ക്ക് പുറത്ത് പോകാനാവില്ലെന്നും പകരം ഗോവയിൽ ഹണിമൂൺ ആഘോഷിക്കാമെന്നും ഇരുവരും തീരുമാനിച്ചു. എന്നാൽ ഗോവയ്ക്ക് പകരം അയോധ്യയിലേക്കും വാരണസിയിലേയ്ക്കുമാണ് ഭർത്താവ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യുവതി ആരോപിക്കുന്നു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം തന്നോട് പറഞ്ഞില്ല.ട്രിപ്പിന് തൊട്ട് മുൻപത്തെ ദിവസമാണ് അമ്മയ്ക്ക് രാമക്ഷേത്ര പ്രതിഷ്ടയ്ക്ക് മുൻപ് അയോധ്യ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മാതാപിതാക്കൾക്കൊപ്പം അയോധ്യ സന്ദർശിക്കുകയാണെന്നും ഭർത്താവ് അറിയിച്ചത്. ആ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ലെന്നും എന്നാൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പരാതിപ്പെടുകയുമായിരുന്നുവെന്നും യുവതി പറയുന്നു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







