കോവിഡ് പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വ്യാപാര സംഘടന, ഓട്ടോ ടാക്സി തൊഴിലാളികൾ ,ബാങ്ക് പ്രതിനിധികൾ, വഴിയോര കച്ചവടക്കാർ എന്നിവരുടെ യോഗം നഗരസഭ ഹാളിൽ വച്ച് നടന്നു. അതിൻ്റെ അടിസ്ഥാനത്തിൽ *ഇന്ന് ( 08.08.20)* മുതൽ നഗരസഭ പരിധിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഓട്ടോ – ടാക്സി മേഖലയിൽ ഹാൾട്ടിംഗ് പെർമിറ്റ് അടിസ്ഥാനപ്പെടുത്തി വാഹനങ്ങൾ നിജപ്പെടുത്തും. വഴിയോര കച്ചവടങ്ങൾ ഇനി ഒരറിയിപ്പുണ്ടാകുന്ന വരെ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകീട്ട് 5.30 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവാദമുള്ളു. ഹോട്ടലുകളിൽ കൃത്യമായ സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. വൈകീട്ട് 5.30 മുതൽ 7വരെ പാഴ്സൽ സംവിധാനം ലഭ്യമാണ്.ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ കുടുംബശ്രീകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാങ്കിലേക്ക് പോകേണ്ടതില്ല. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് പറഞ്ഞു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.