സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ വനിതാ രത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ- ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നീ വിഭാഗങ്ങളിലാണ്് പുരസ്‌കാരം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഫെബ്രുവരി അഞ്ചിനകം നല്‍കണം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04936-296362

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്