കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ യുവതി- യുവാക്കള്‍ക്കാണ് അവസരം. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-26. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9072668543.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







