കരിയര്‍ കാരവന്‍: ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കരിയര്‍ കാരവന്‍’ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. കരിയര്‍ കാരവനിലൂടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, കരിയര്‍ പ്ലാനിംഗ്, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയാണ് പര്യടനം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസ-തൊഴില്‍ മേഖല സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേക സെഷന്‍ കാരവനില്‍ ഒരുക്കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് റിസോഴ്സ് പേഴ്സണ്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും കാരവനില്‍ വിതരണം ചെയ്്തു. ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലാണ് കാരവന്‍ സന്ദര്‍ശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ കാരവന്‍ സന്ദര്‍ശനം നടത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നതും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരിയര്‍ കാരവനില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും മെമന്റോയും കൈമാറി. പി.ടി.എ പ്രസിഡന്റ് സി.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. കരിയര്‍ കാരവന്‍ കോ-ഓര്‍ഡിനേറ്ററായ കെ.ബി.സിമില്‍ പദ്ധതി വിശദീകരണം നടത്തി. സി.ഇ.ഫിലിപ്പ്, മനോജ് ജോണ്‍, കെ.എ മുഹമ്മദാലി, ബാവ കെ.പാലുകുന്ന്, കെ.കെ.സുരേഷ്, രതീഷ് അയ്യപ്പന്‍, ജിനീഷ് മാത്യു, എം.കെ രാജേന്ദ്രന്‍, ശ്രീജേഷ് നായര്‍, കെ.ബി.സിമില്‍, ടി. സുലൈമാന്‍, പി.കെ.അബ്ദുള്‍ സമദ്, എ.വി.രജീഷ്, കെ.ഷാജി, കെ രവീന്ദ്രന്‍, കെ അബ്ദുള്‍ റഷീദ്, ദീപു ആന്റണി, ഷാന്റോ മാത്യു, പി.കെ.സാജിദ്, വാര്‍ഡ് അംഗങ്ങളായ ഷൈജി ഷിബു, എസ്.എം.സി. വൈസ് ചെയര്‍മാര്‍ സി.പി മൊയ്തീന്‍, എം.പി.ടി.എ പ്രസിഡന്റ് ജസ്ന രതീഷ്, പി.ടി.എ പ്രസിഡന്റ് കെ.ജി.അയൂബ്, പി.ടി.എ എക്സിക്യുട്ടിവ് അംഗം എം.സി. സിറാജ്, ഹെഡ്മിസ്ട്രസ് പി.കെ. ഉഷാകുമാരി, സീനിയര്‍ അസിസ്റ്റന്റ് കെ.എം.നാസര്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28 ന്

കൽപ്പറ്റ സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ

ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി.

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക്

സ്വർണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.