കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. കമ്പളക്കാട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക്ക് അപ്്്ഡേഷന്‍ നടത്തുവാന്‍ അക്ഷയകേന്ദ്രങ്ങളുടെ സഹായത്തോടെ യൂണിഫോം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്്. പ്രധാനധ്യാപിക കെ.ജി ഷൈലജ, ഇ.എ ഫാസിറ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്