മാനന്തവാടി നഗരസഭയിലെ കല്ലിയോട്ട് അയിനിയാറ്റ് ഫ്‌ളഡ്് കോളനിയിലെ അമൃത് കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. പദ്ധതി പ്രകാരം ഡിവിഷനുകളിലെ 3300 വിടുകളിലേക്കാണ് സൗജന്യ കുടിവെള്ളം വിതരണം നടക്കുന്നത്. നഗരസഭാ
വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍ ബാബു പുളിക്കല്‍, ഷക്കീര്‍ പുനത്തില്‍, അന്‍ഷാദ് മാട്ടുമ്മല്‍, പ്രകാശന്‍, കെ.വി സതിശന്‍, നുസൈബ, ഷറഫുദ്ധിന്‍, കെ അസിസ്, രജില എന്നിവര്‍ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







