12 /02/2024ന് ബേലൂർ മഖ്ന എന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം വിജയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ദൗത്യം ഇന്നേദിവസം താൽക്കാലികമായി അവസാനിപ്പിക്കുകയും ദൗത്യം നാളെ രാവിലെ തുടരുകയും ചെയ്യും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാട്ടാനയെ നിരീക്ഷിക്കുന്നതിനായും രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്നതിന് തടയുന്നതിനും ആയി 13 ടീമുകളിലായ് 65 പേരെ രാത്രികാല പരിശോധനകൾക്കായി നിയോഗിച്ചിട്ടുണ്ട്.ബാവലി, ആനക്കുഴി, കൂപ്പ് റോഡ് കോളനി,മണ്ണുണ്ടി, പാൽവെളിച്ചം, ഇരുമ്പുപാലം ഭാഗങ്ങളിലായി രാത്രികാല പരിശോധന സംഘംക്യാമ്പ് ചെയ്യും. ഇതിനുപുറമെ പോലീസ് പട്രോളിങ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾഇതോടൊപ്പം നൽകുന്നു.
ശ്രീ. രാഹുൽ- റേഞ്ച് ഫോറസ്റ്റ് ഓഫീസർ, 7907704985.
ശ്രീ. രാജേഷ് -റേഞ്ച് ഫോറസ്റ്റ് officer-8547602504
ശ്രീ സുനിൽകുമാർ -റേഞ്ച് ഫോറെസ്റ്റ് ഓഫീസർ 9447297891.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം