സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സെലക്ഷന് ട്രയല്‍സ് ഫെബ്രുവരി 14 ന് രാവിലെ 8.30 കല്‍പ്പറ്റ എം.കെ ജിനചന്ദ്രന് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ ഇനങ്ങളില്‍ സ്കൂള്‍ അക്കാദമിയിലെ 7,8, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷന് ട്രയല്‍സ്. താത്പര്യമുള്ളവര്‍ വയസ്സ്, പഠിക്കുന്ന ക്ലാസ്സ് തെളിയിക്കുന്ന സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപ്രതം, സ്പോര്‍ട്സ് കിറ്റ്, കായിക പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ അസല്‍, പകര്‍പ്പുമായി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 04936-202658, 0471-2330167

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്