പുൽപ്പള്ളി: ഹർത്താലിനിടെയുണ്ടായ പുൽപ്പള്ളി സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു. പാക്കം, ഭഗവതി പറമ്പിൽ വീട്ടിൽ ബാബു (47), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽകരോട്ട് വീട്ടിൽ ഷെബിൻ തങ്കച്ചൻ (32), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽ കരോട്ട് വീട്ടിൽ ജിതിൻ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യായവിരുദ്ധ മായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവഹണം തടസപ്പെടു ത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർ ത്താണ് അറസ്റ്റ്. വനംവകുപ്പിൻ്റെ വാഹനം തകർത്തതുമായി ബന്ധ പ്പെട്ട് പുൽപ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്