കൽപ്പറ്റ: വയനാട് ജില്ലയിൽ നടന്നുവരുന്ന നിരന്തരമായ വന്യമൃഗ
ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുകയും, കൃഷി നാശം സംഭവിക്കുകയും, കുട്ടികൾക്ക് സ്‌കൂൾ-കോളേജുകളിൽ പോകുവാനും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ദേശീയ കമ്മിറ്റി. വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ റെയിൽ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും യുഎഫ്‌പിഎ (ദേശീയ കമ്മിറ്റി പ്രസ്‌താവന യിൽ ആവശ്യപ്പെട്ടു.

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.