പീസ് വില്ലേജ് സപ്പോർട്ടിങ് കമ്മറ്റി രൂപീകരണത്തിന് തുടക്കമായി.

പിണങ്ങോട്: ജീവകാരുണ്യ സേവനരംഗത്ത് 8 വർഷം പൂർത്തിയാക്കുന്ന വയനാട് പീസ് വില്ലേജ്, പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിൽ പീസ് വില്ലേജ് സപ്പോർട്ടിങ് കമ്മറ്റി രൂപീകരിച്ചു. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ നടന്ന യോഗം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ മുഖ്യാതിഥിയായി. മാനേജർ ഹാരിസ് അരിക്കുളം എക്സിക്യൂട്ടീവ് അംഗം ജാസർ പാലക്കൽ എന്നിവർ പദ്ധതി വിശദീകരിച്ചു.

ആരോരുമില്ലാതെ തെരുവിലായി പോയവരും ബന്ധുക്കൾ ഉപേക്ഷിച്ചപ്പോൾ ജീവിതം വഴി മുട്ടിപോയവരും, അവശരും നിത്യരോഗികളുമായ എഴുപത്തഞ്ചോളം സഹോദരങ്ങളെയാണ് പീസ് വില്ലേജ് നിലവിൽ സംരക്ഷിക്കുന്നത്. സാന്ത്വനത്തിന്റെ സ്നേഹസ്പർശവുമായി വയനാട് ജില്ലയിലെ നിരാലംബരായ നിരവധി മനുഷ്യർക്ക് അത്താണിയാകുന്ന ഫിസിയോതെറാപ്പി ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ, ഡയാലിസിസ് സെന്റർ, പെയിൻ & പാലിയേറ്റിവ് കെയർ ഹോസ്പൈസ്‌, ഒ പി ക്ലിനിക്, കൗൺസിലിങ് സെന്റർ, ആത്മീയ സാംസ്‌കാരിക കേന്ദ്രം ഉൾപ്പെടെയുള്ള പദ്ധതികളുമായി പീസ് വില്ലേജ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ പദ്ധതികളുടെ ഗുണഫലം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് പഞ്ചായത്ത് തല കൂട്ടായ്മകൾക്ക് സാധിക്കും. പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, പാലിയേറ്റീവ് പ്രവർത്തകർ, വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ ടീ കുഞ്ഞബ്ദുള്ള സ്വാഗതവും പി ആർ ഓ കെസിയ മരിയ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: കെ ടി കുഞ്ഞബ്ദുള്ള (പ്രസിഡന്റ്) ജിജി ജോസഫ്, ബഷീർ കെ എം, ബിന്ദു ബാബു, സി കെ ഗഫൂർ (വൈസ് പ്രസിഡണ്ട്) യുസി ഹുസൈൻ (ജനറൽ സെക്രട്ടറി) ബുഷറ ഉസ്മാൻ, ബിനു വി.കെ, നൗഷാദ് എം.പി, റഹ്മത് ഗഫൂർ (സെക്രട്ടറി) ശകുന്തള ഷണ്മുഖൻ (ട്രഷറർ)

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.