തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂർ
ഇരുമ്പ് പാലത്തിന് സമീപം പുള്ളിപുലിയുടെ ജഢം കണ്ടെ ത്തി. സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ജഢം കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടത്തിലെ പണി ക്കാരാണ് ജഢം കണ്ടത്. നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിന് കീഴിലാണ് സംഭവം

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.