ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മഹാപൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മലബാര്‍ ഭദ്രാസനം അന്‍പത് നിര്‍ദ്ദനരായ യുവതികള്‍ക്ക് അന്‍പതിനായിരം രൂപ വീതം നൽകുന്ന വിവാഹ ധനസഹായ പദ്ധതി മംഗല്യക്കൂട് വിതരണം നടത്തപ്പെട്ടു. ഈ പദ്ധതിയിലൂടെ 25 ലക്ഷം രൂപയുടെ വിവാഹ ധന സഹായമാണ് വിതരണം ചെയ്തത്. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേഷ് സഹായ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷനായ ചടങ്ങിൽ കൂട് കോ-ഓർഡിനേറ്റർ ഫാ.ഷിൻസൺ മത്തോക്കിൽ സ്വാഗതം പറഞ്ഞു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൌലോസ്, വാർഡ് കൗൺസിലർ ഷീബാ ചാക്കോ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരംപുഴയിൽ നന്ദി പറഞ്ഞു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്