കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മസേനയ്ക്ക് ട്രോളി വിതരണം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മ സേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 227500 രൂപ വകയിരുത്തിയ പദ്ധതിയില്‍ 13 വാര്‍ഡുകളിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കാണ് ട്രോളി വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ വസന്ത, പി.എസ് അനുപമ, വാര്‍ഡ് അംഗങ്ങളായ അനിത ചന്ദ്രന്, പി.സുരേഷ്, ബിന്ദു മാധവന്, പുഷ്മ സുന്ദരന്‍, എം.കെ മുരളീദാസന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റന്റ് സെക്രട്ടറി കെ.ഐ ഇസ്മയില്‍, വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍മാരായ പി.വി ശൈല, മുഹമ്മദ് ഷഹീര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി
സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ