മാനന്തവാടി: കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കാണാതായ
ആളുടെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി അഗ്നി രക്ഷാ സേന അംഗങ്ങൾ മൃതദേഹം ചെക്ക് ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേ ജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണിനെ പുഴയിൽ കാണാതായത്.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്