മാസ്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് ഇളവ് അനുവദിച്ച്‌ ദുബായ് ആരോഗ്യവകുപ്പും പോലീസും.

ദുബൈ: മാസ്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് ഇളവ് അനുവദിച്ച്‌ ദുബായ് ആരോഗ്യവകുപ്പും പോലീസും.

പൊതുസ്ഥലത്ത് മാസ്ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മാസ്ക്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവര്‍ Http://dxbpermit.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ മാസ്ക്ക് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയും (ഡിഎച്ച്‌എ) ദുബായ് പോലീസും നിര്‍ദേശിച്ചു.

ഫേസ് മാസ്കുകള്‍ ധരിക്കുന്നതുമൂലം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അപേക്ഷകന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം ഉള്‍പ്പെടുത്തണംഎന്നാല്‍, എല്ലാവര്‍ക്കും മാസ്ക് ധരിക്കുന്നതില്‍ നിന്നും ഒഴിവ് ലഭിക്കില്ല. ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കാണ് ഇതുസംബന്ധിച്ച ഇളവ് ലഭിക്കുകയെന്ന് ട്വിറ്റര്‍ വഴിയുള്ള അറിയിപ്പില്‍ പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷ പരിശോധിച്ച്‌ പെര്‍മിറ്റ് അനുവദിക്കും.

ഒരാള്‍ ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഡി‌എച്ച്‌എയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫീസ് അപേക്ഷ വിലയിരുത്തും. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, സമര്‍പ്പിക്കേണ്ട പ്രധാന രേഖകളില്‍ അപേക്ഷകന്റെ എമിറേറ്റ്സ് ഐഡിയും ഉള്‍പ്പെടുന്നു.

മാസ്ക് ഒഴിവാക്കലിന് അര്‍ഹതയുള്ളത് ഈ വിഭാഗങ്ങളില്‍പ്പെടുന്ന ആളുകള്‍ക്കാണ്: –

1. ഫംഗസ് ഡെര്‍മറ്റൈറ്റിസ് ബാധിച്ചവര്‍, പ്രത്യേകിച്ച്‌ മുഖത്ത് രക്തസ്രാവം, ചൊറിച്ചില്‍, പുറംതൊലി തുടങ്ങിയ കടുത്ത ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍.

2. മാസ്കിന്‍റെ ഏതെങ്കിലും ഘടകങ്ങളോട് അലര്‍ജിയുള്ളവര്‍ (അലര്‍ജി ഡെര്‍മറ്റൈറ്റിസ്, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, കോണ്‍ടാക്റ്റ് ഉര്‍ട്ടികാരിയ).

3. വായ, മൂക്ക്, മുഖം എന്നിവയെ ബാധിക്കുന്ന കഠിനമായ ഹെര്‍പ്പസ് സിംപ്ലക്സ് അണുബാധയുള്ള വ്യക്തികള്‍.

4. നിശിതവും അനിയന്ത്രിതവുമായ വിട്ടുമാറാത്ത സൈനസൈറ്റിസ് ഉള്ള വ്യക്തികള്‍.

5. അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികള്‍

6. മാനസികവും ശാരീരകവുമായി നല്ല നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍.

പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ആരോഗ്യ പ്രശ്ന മുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനം എന്ന് ഡിഎച്ച്‌എ ഊന്നിപ്പറഞ്ഞു.

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത

ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, പോത്തുംമൂല, അരണപ്പാറ, അപ്പപാറ, തോൽപ്പെട്ടി, നരിക്കൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ

ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.