ഗൂഗിള്‍ മാപ്പ് നോക്കി കാമുകിയെ തേടിയെത്തിയ കാമുകന്‍ എത്തിപ്പെട്ടത് പോലീസിന്‍റെ മുന്നിൽ.

പയ്യന്നൂര്‍ : നീലേശ്വരത്തുള്ള പത്തൊമ്ബതുകാരന്‍ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. വീടു കണ്ടുപിടിക്കാന്‍ പ്രിയതമന് പെണ്‍കുട്ടി വാട്സാപ്പില്‍ കറണ്ട് ലൊക്കേഷന്‍ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്കു തിരിച്ചു.

ഏകദേശം പന്ത്രണ്ടരയോടെ യുവാവ് പയ്യന്നൂര്‍ വഴി ഒളവറയിലെത്തി. കൃത്യമായി അവിടെവരെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി. എന്നാല്‍ പിന്നീടുള്ള വഴിയാണ് പ്രശ്നം.പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങിനില്‍ക്കുകയായിരുന്നു നമ്മുടെ കഥാനായകന്‍. പെട്ടെന്നാണ് അവിടേക്ക് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ് സംഘമെത്തിയത്. പയ്യന്നൂര്‍ എസ്‌ഐ രാജീവനും സംഘവുമായിരുന്നു അത്. പാതിരാത്രിയില്‍ പൊലീസിനെ കണ്ടതോടെ പയ്യന്‍ പരുങ്ങി. ഇതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെ കാര്യം എന്ന ചോദ്യം ‘കാമുകനെ’ വെട്ടിലാക്കി. ബന്ധുവിന്‍റെ വീട്ടില്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചുമറിച്ചുമുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാ സത്യവും വെളിപ്പെടുത്തി. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരില്‍ കാണാനെത്തിയതെന്നും യുവാവ് പറഞ്ഞു. –

കാമുകിയെ തേടിയെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അധികം വൈകിയില്ല, ഏകദേശം 1.45 ആയപ്പോള്‍ യുവാവിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. ഫോണെടുത്തത് പൊലീസ്, അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി, പ്രണയപരവശയായി, താന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും, എവിടെയെത്തിയെന്നും ചോദിച്ചു. പൊലീസ് തല്‍ക്കാലം മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.

പിന്നീട് യുവാവിനെ ഏറെനേരം ഉപദേശിച്ച പൊലീസ് നേരം പുലര്‍ന്നതോടെ വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനിടെ യുവാവിന്‍റെ വീട്ടില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്‍റെ ഫോണ്‍ പൊലീസ് വാങ്ങിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ

സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി

ഫോൺ നന്നാക്കാൻ കൊടുത്തതോടെ ജീവിതം തകർന്നു; കൊൽക്കത്തയിൽ നിന്നുള്ള യുവതിയുടെ അനുഭവകഥ ഇങ്ങനെ…

ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ

ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്ബോള്‍

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ, വീട്ടില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരാണോ? എങ്കില്‍ പണി കിട്ടും

ചില ആളുകളുണ്ട് അവര്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കും. പബ്ലിക് ടോയ്‌ലറ്റിലോ, മാളിലോ ഒക്കെ പോകാനുളള മടികൊണ്ടും മറ്റ് ചിലര്‍ വൃത്തിയുടെ പ്രശ്‌നംകൊണ്ടും അങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം

സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.