ദുബൈ: മാസ്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബായ് ആരോഗ്യവകുപ്പും പോലീസും.
പൊതുസ്ഥലത്ത് മാസ്ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മാസ്ക്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവര്‍ Http://dxbpermit.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മാസ്ക്ക് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയും (ഡിഎച്ച്‌എ) ദുബായ് പോലീസും നിര്‍ദേശിച്ചു.
ഫേസ് മാസ്കുകള്‍ ധരിക്കുന്നതുമൂലം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അപേക്ഷകന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം ഉള്‍പ്പെടുത്തണംഎന്നാല്‍, എല്ലാവര്‍ക്കും മാസ്ക് ധരിക്കുന്നതില്‍ നിന്നും ഒഴിവ് ലഭിക്കില്ല. ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കാണ് ഇതുസംബന്ധിച്ച ഇളവ് ലഭിക്കുകയെന്ന് ട്വിറ്റര്‍ വഴിയുള്ള അറിയിപ്പില്‍ പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷ പരിശോധിച്ച് പെര്‍മിറ്റ് അനുവദിക്കും.
ഒരാള്‍ ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഡിഎച്ച്‌എയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫീസ് അപേക്ഷ വിലയിരുത്തും. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, സമര്‍പ്പിക്കേണ്ട പ്രധാന രേഖകളില്‍ അപേക്ഷകന്റെ എമിറേറ്റ്സ് ഐഡിയും ഉള്‍പ്പെടുന്നു.
മാസ്ക് ഒഴിവാക്കലിന് അര്‍ഹതയുള്ളത് ഈ വിഭാഗങ്ങളില്‍പ്പെടുന്ന ആളുകള്‍ക്കാണ്: –
1. ഫംഗസ് ഡെര്‍മറ്റൈറ്റിസ് ബാധിച്ചവര്‍, പ്രത്യേകിച്ച് മുഖത്ത് രക്തസ്രാവം, ചൊറിച്ചില്‍, പുറംതൊലി തുടങ്ങിയ കടുത്ത ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍.
2. മാസ്കിന്‍റെ ഏതെങ്കിലും ഘടകങ്ങളോട് അലര്‍ജിയുള്ളവര്‍ (അലര്‍ജി ഡെര്‍മറ്റൈറ്റിസ്, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, കോണ്‍ടാക്റ്റ് ഉര്‍ട്ടികാരിയ).
3. വായ, മൂക്ക്, മുഖം എന്നിവയെ ബാധിക്കുന്ന കഠിനമായ ഹെര്‍പ്പസ് സിംപ്ലക്സ് അണുബാധയുള്ള വ്യക്തികള്‍.
4. നിശിതവും അനിയന്ത്രിതവുമായ വിട്ടുമാറാത്ത സൈനസൈറ്റിസ് ഉള്ള വ്യക്തികള്‍.
5. അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികള്‍
6. മാനസികവും ശാരീരകവുമായി നല്ല നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍.
പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ആരോഗ്യ പ്രശ്ന മുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനം എന്ന് ഡിഎച്ച്‌എ ഊന്നിപ്പറഞ്ഞു.