തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പഠന മികവുകളുടെ അവതരണം പഠനോത്സവം ’24 സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. യു.പി.വിഭാഗം കുട്ടികൾ ഒരോ വിഷയത്തെയും അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. പരിപാടികൾ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് കെ.എ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, പ്രധാനാധ്യാപിക ഉഷ കുനിയിൽ, എം.പി.ടി.എ.പ്രസിഡൻ്റ് സൂന നവീൻ, വി.മുസ്തഫ, എം.ശിവാനന്ദൻ, പി.കെ സത്യൻ, കെ.വി.രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.