അരപ്പറ്റ: പഞ്ചാബിൽ നടക്കുന്ന ദേശീയ ജൂനിയർ ബേസ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ആൽബിൻ ഷാജി, മുഹമ്മദ് ഹാരിസ്. എസ് എന്നിവർക്ക് സെലക്ഷൻ ലഭിച്ചു. അരപ്പറ്റ നെടുകരണയിലെ ഫൈസൽ – സനീറ എന്നിവരുടെ മകനാണ് ഹാരിസ്. റിപ്പൺ 52ലെ ഷാജി – ഷൈനി എന്നിവരുടെ മകനാണ് ആൽബിൻ ഷാജി. സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകനായ മുഹമ്മദാണ് പരിശീലകൻ.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.