മീനങ്ങാടി: കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവർന്ന സംഭവത്തിൽ
ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പാതിരിയാട് നവജിത്ത് നിവാസിൽ കെ. നവജിത്ത് (30) നെയാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഓ കെ.ജെ. കുര്യാക്കോസിന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂർ പാടുവിലായ് എന്ന സ്ഥലത്തു വച്ച് അതിസാഹസികമായി പിടികൂടിയത്. ഇയാ ളുടെ കൂടെയുണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ കാപ്പ ചുമത്തിയ കുറ്റവാളി യായ തലശ്ശേരി വേങ്ങോട് പടിഞ്ഞാറെ വീട്ടിൽ സായൂജ് (31) നെയും കസ്റ്റ ഡിയിലെടുത്തു. പിന്നീട്, കൂത്തുപറമ്പ് പോലീസിന് കൈമാറി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങൾ ക്കുള്ളിൽ പിടികൂടിയിരുന്നു. കൃത്യത്തിനുപയോഗിച്ച ഇന്നോവ, എർട്ടിക, സ്വിഫ്റ്റ്,വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്