ഗ്രൂപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ?… പരിഹാരമുണ്ട്‌, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാ വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍.

ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഫീച്ചര്‍ ആദ്യം ലഭ്യമാകുക.

നിലവില്‍ വാട്‌സ്ആപ്പിന് ചാറ്റ് സെക്ഷനില്‍ രണ്ട് ടാബുകളാണുള്ളത്. സെര്‍ച്ച്, അണ്‍റീഡ് സെക്ഷനുകളാണുവ. കൂടുതല്‍ ടാബുകളോടെ പുതിയ ഫില്‍ട്ടര്‍ ഫീച്ചറില്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതിനായി ബീറ്റ ടെസ്‌റ്റേഴ്‌സില്‍ നിന്നുള്ള പ്രതികരണം തേടുകയാണ് വാട്‌സ്ആപ്പ്. ഫീച്ചര്‍ നിലവില്‍ പിഴവുകള്‍ പരിഹരിക്കുന്ന ഘട്ടത്തിലാണ്. ഇതിന് ശേഷമാകും ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുക.

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി പിന്‍ ചെയ്യാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.