വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗി
കമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി കരുമംകണ്ടത്തിൽ വീട്ടിൽ കെ. നിതീഷ് (28) നെയാണ് അറസ്റ്റ് ചെയ്‌തത്. ഈ മാർച്ച്മാസത്തിലാണ് കേ സിനാസ്‌പദമായ സംഭവം നടന്നത്. വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ ഒരു റിസോർട്ടിലെ ജീവനക്കാരനായ ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിക്കെ തിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതി ലഭിച്ചയുടൻ വെള്ളമുണ്ട പോലീസ് പൊന്നാനിയിലെ വീട്ടിൽ ചെന്ന് പ്രതിയെ കസ്റ്റഡി യിൽ എടുക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ രജീഷ് തെരു വത്ത് പീടികയിലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ലതീഷ്, വിനോദ് ജോസഫ്, എസ്.സി.പി.ഒമാരായ അരുൺ, ഷംസുദ്ധീൻ, റഹീം, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







