2023 ഒക്ടോബറില്‍ നടന്ന കെ.ടെറ്റ് പരീക്ഷ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 20 മുതല്‍ 23 വരെ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ എസ്.കെ എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. കാറ്റഗറി നമ്പർ, തിയതി എന്നിവ യഥാക്രമം.(കാറ്റഗറി – I മാര്‍ച്ച് 20), (കാറ്റഗറി -II മാര്‍ച്ച് 21), (കാറ്റഗറി – III മാര്‍ച്ച് 22),(കാറ്റഗറി – IV മാര്‍ച്ച് 23). ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഡൗണ്‍ലോഡ് ചെയ്ത റിസല്‍ട്ട് ഷീറ്റ്, ഹാള്‍ ടിക്കറ്റിന്റെ അസലും പകര്‍പ്പുമായി പരിശോധനക്ക് എത്തണം. ഫോണ്‍: 04936 202264.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന