ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
“ഞാൻ വോട്ട് ചെയ്യും ഉറപ്പായും ” എന്നതാണ് ക്യാമ്പയിൻ സന്ദേശം. പരിപാടിയിൽ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, എൽ. എ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര, റിട്ടേണിങ് ഓഫിസർമാർ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, ജിവനക്കാർ എന്നിവർ പങ്കെടുത്തു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







