ഭയാനകം, ഭീകരം; ബൈക്കിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന കുരങ്ങൻ, എല്ലാം നിമിഷനേരത്തിനുള്ളിൽ..

മനുഷ്യരെപ്പോലെ പെരുമാറുന്നതിന് പേരുകേട്ട മൃഗങ്ങളാണ് കുരങ്ങന്മാർ. എന്നാൽ, ചില സ്ഥലങ്ങളിൽ കുരങ്ങന്മാരെക്കൊണ്ടുണ്ടാകുന്ന ഉപദ്രവം ചില്ലറയൊന്നുമല്ല. മിക്കവാറും നഗരങ്ങളിൽ കുരങ്ങന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വീടിന്റെ മുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ഒരു കുരങ്ങൻ എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ.

വീഡിയോയിൽ ഒരു കളിപ്പാട്ട ബൈക്കിലാണ് കുരങ്ങനെത്തുന്നത്. ശരവേഗത്തിൽ പാഞ്ഞുവരുന്ന കുരങ്ങൻ നിമിഷനേരം കൊണ്ട് ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിക്കുന്നതും അതേ വേഗത്തിൽ കുഞ്ഞിനെയും കൊണ്ട് പാഞ്ഞുപോവുകയും ചെയ്യുകയാണ്. നിലത്തൂടെ വലിച്ചിഴച്ചാണ് കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നത്. കുറച്ച് ദൂരം പോവുകയും ചെയ്തു. ഇതുകണ്ട് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ആകെ പകച്ചു പോവുകയാണ്.

വീഡിയോ തുടങ്ങുമ്പോൾ തന്നെ കുരങ്ങൻ പാഞ്ഞുവരുന്നതാണ് കാണുന്നത്. ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണ് എന്ന് പോലും നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നില്ല. ഒരു വീടിന്റെ മുറ്റത്ത് നാല് കുട്ടികൾ ഇരിക്കുന്നത് കാണാം. അതിനിടയിൽ ഇരിക്കുകയാണ് ഈ കുഞ്ഞുകുട്ടിയും. അവിടെ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകുന്നത്. ഒടുവിൽ ഒരു മുതിർന്നയാൾ വന്ന് ഒച്ചയിടുമ്പോഴാണ് കുരങ്ങൻ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോകുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Crazy Clips ആണ്. ബൈക്കിൽ എത്തിയ കുരങ്ങൻ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. 15.7 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ, ഈ വീഡിയോ ആദ്യമായി ശ്രദ്ധ നേടുന്നത് 2020 -ൽ ആണ്. ഇത് ശരിക്കും മനുഷ്യക്കടത്ത് പോലെ തന്നെ, കുരങ്ങാണ് ചെയ്യുന്നത് എന്നുമാത്രം എന്ന് അന്ന് അഭിപ്രായപ്പെട്ട മനുഷ്യരുണ്ട്.

https://x.com/crazyclipsonly/status/1768316660614578556?s=20

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.