ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ കക്ഷികള്‍ പരിപാടികള്‍ക്കായി ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുന്നത് സംബന്ധിച്ചും പരിപാടിയുടെ തിയതി, സമയ വിവരങ്ങളും കളക്ടറേറ്റിലെ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ അറിയിക്കണം. തെരെഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിങ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.