അമ്പലവയൽ: വീട്ടിൽ അതിക്രമിച്ചു കയറി മുള വടി
കൊണ്ടു അടിച്ചു പരിക്കേൽപ്പിച്ച് ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും. അമ്പലവയൽ കുമ്പളേരി കരംകൊല്ലി കോളനിയി ലെ രാമൻകുട്ടി (49)യെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോട തി ജഡ്‌ജ് വി. അനസ് ശിക്ഷിച്ചത്.
ആയിരംകൊല്ലി കോളനിയിലെ മാതൻ (60) ആണ് മരണപ്പെട്ടത്.
വീട്ടിൽ അതിക്രമിച്ചു കയറി വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൈകൊണ്ടും മുള വടി ഉപയോഗിച്ചും അടിക്കുകയുമായിരുന്നു. വാരിയെല്ല് തകർന്ന് ശ്വാസകോ ശത്തിൽ തറച്ച് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
2023 ഫെബ്രുവരി മാസത്തിലാണ് കേ സിനാസ്പദമായ സംഭവം നടന്നത്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.