പടിഞ്ഞാറത്തറ:
സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കേശദാനം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പിന് പ്രകാശ് പ്രാസ്കോ നേതൃത്വം നൽകി.
ക്യാൻസർ മൂലമോ മറ്റ് അസുഖങ്ങൾ മൂലമോ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് അമല മെഡിക്കൽ കോളേജിൽ നിന്നും സൗജന്യമായി വിഗ്ഗ് വിതരണം ചെയ്യുന്ന പദ്ധതി യുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുരുക്ഷേത്ര പ്രസിഡന്റ് സനൽ വി. കെ അധ്യക്ഷത വഹിച്ചു.
പ്രബീഷ് കെ, അനൂപ് സി,സജിത കെ. ആർ, വിനിഷ ശ്രീപുരം തുടങ്ങിയവർ പ്രസംഗിച്ചു.








