യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഉയർപ്പ് ശുശ്രൂഷകൾ നടത്തി.സന്ധ്യാ പ്രാർത്ഥനയോടെ ചടങ്ങുകൾ തുടങ്ങി. ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, സ്ലീബാ ആഘോഷം, കുർബാന എന്നിവ നടന്നു. ശുശ്രൂഷകൾക്ക് ശേഷം വിശ്വാസികൾക്ക് ആശീർവാദവും നൽകി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കാർമികത്വം വഹിച്ചു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







