ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച് ആരെങ്കിലും പരാതിപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ.., അതിന് നല്ലൊരു ഉദാഹരണം തെളിവ് സഹിതം സാമൂഹിക മാധ്യമം തരൂം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിനുള്ളിലെ സിസിടിവി വീഡിയോയാണത്.

ചെറിയൊരു കുട്ടിയെയും അവന്‍റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ ഫോണിലാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയില്‍ ഫോണ്‍ കാണാം. കുട്ടി കളി തുടരുന്നു. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണില്‍ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം.

ഏറെ നേരത്തിന് ശേഷം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓര്‍ക്കുന്നതെന്ന് അവരുടെ ചലനങ്ങളില്‍ നിന്ന് വ്യക്തം. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ അച്ഛന്‍ കുട്ടിയെ ഉറക്കെ വിളിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും മറുപടി കേള്‍ക്കുന്നു. അദ്ദേഹം ഫ്രിഡ്ജ് തുറന്ന് കുട്ടിയെ എടുക്കുമ്പോള്‍ സ്ത്രീ ചാടിക്കേറി കുട്ടിയെ വാങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ‘ഹോറിബിള്‍ അഡിക്ഷന്‍’ എന്ന കുറിപ്പോടെ @Prof_Cheems പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്.

എന്നാല്‍, എക്സിലെ കാഴ്ചക്കാര്‍ രണ്ട് ചേരിയായി മാറി. ഒരു വിഭാഗം സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് വാദിച്ചപ്പോള്‍ മറുവിഭാഗം സ്ത്രീകളുടെ ഫോണ്‍ അഡിക്ഷനെതിരെ തിരിഞ്ഞു. ‘ഒറിജിനൽ തിരക്കഥ വിഭാഗത്തില്‍ ഓസ്കാർ അർഹിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘ദയവായി നിങ്ങളുടെ കുട്ടികളെ സ്മാർട്ട്ഫോണുകളിൽ പരിപാലിക്കുക’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘അവൾ ആ കുട്ടിയെ ഇന്ത്യയിലെ കത്തുന്ന ചൂടിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.’ എന്നായി മറ്റൊരു കാഴ്ചക്കാരന്‍. കാഴ്ചക്കാര്‍ തമ്മിലുള്ള വാദപ്രതിവാദം തുടരുന്നതിനിടെ മറ്റൊരു വീഡിയോയും വൈറലായി. 2023 ജൂലൈയിലെ വീഡിയോയായിരുന്നു അത്. ഒരു സ്ത്രീ തന്‍റെ ഫോണിൽ എന്തോ നോക്കിക്കൊണ്ട് എസ്കലേറ്ററില്‍ കയറുന്നു. എന്നാല്‍ സ്ത്രീ കയറിയ ഉടനെ എസ്കലേറ്റര്‍ നിന്നു പോകുന്നു. പുറകിലുള്ളവര്‍ നടന്ന് മുന്നോട്ട് പോയിട്ടും ഫോണില്‍ മുഴുകിയതിനാല്‍ അവര്‍ അത് അറിയുന്നില്ല. അവര്‍ കയറിയ അടുത്ത് തന്നെയായിരുന്നു.

https://x.com/Prof_Cheems/status/1773923035160195548?s=20

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.