ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക വയനാട് മണ്ഡലത്തില്‍ 14,62,423 സമ്മതിദായകർ :32644 പുതിയ വോട്ടര്‍മാര്‍; 6102 ഭിന്നശേഷി വോട്ടര്‍മാര്‍; നൂറ് പിന്നിട്ട 49 വോട്ടര്‍മാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക നിലവില്‍ വന്നപ്പോള്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,62,423 സമ്മതിദായകര്‍ ഇത്തവണ വിധിയെഴുതും.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍ന്മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,62,423 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. 6102 ഭിന്നശേഷി വോട്ടര്‍മാരില്‍ 3364 പുരുഷന്മാരും 2738 സ്ത്രീകളുമാണുള്ളത്
ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാര്‍ ഉണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

*വോട്ടര്‍മാര്‍*
മാനന്തവാടി 201383
പുരുഷന്‍മാര്‍ 99446
സ്ത്രീകള്‍ 101937
…………………………….
സുല്‍ത്താന്‍ ബത്തേരി 225635
പുരുഷന്‍മാര്‍ 110039
സ്ത്രീകള്‍ 115596
…………………………………………..
കല്‍പ്പറ്റ 208912
പുരുഷന്‍മാര്‍ 101789
സ്ത്രീകള്‍ 107118
ട്രാന്‍സ്‌ജെന്‍ഡര്‍ 5
…………………………………………
നിലമ്പൂര്‍ 226008
പുരുഷന്‍മാര്‍ 110578
സ്ത്രീകള്‍ 115424
ട്രാന്‍സ്‌ജെന്‍ഡര്‍ 6

……………………………..
വണ്ടൂര്‍ 232839
പുരുഷന്‍മാര്‍ 114822
സ്ത്രീകള്‍ 118017
……………………………………..
ഏറനാട് 184363
പുരുഷന്‍മാര്‍ 93590
സ്ത്രീകള്‍ 90773
……………………..
തിരുവമ്പാടി 183283
പുരുഷന്‍മാര്‍ 90790
സ്ത്രീകള്‍ 92489
ട്രാന്‍സ്‌ജെന്‍ഡര്‍ 4
……………………………….

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ബേസിക് ഇംഗ്ലീഷ്

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി 10 വർഷത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കാന്‍ അവധി ദിവസങ്ങളായ ഓഗസ്റ്റ് 9, 10

സീറ്റൊഴിവ്

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത, ഭിന്നശേഷി (അഡ്മിഷൻ പ്രോസ്പെക്ടസിലെ എ, ബി, സി വിഭാഗങ്ങൾ) സംവരണ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകാൻ താത്പര്യമുള്ളവർ രേഖകളുടെ അസലുമായി ഓഗസ്റ്റ് 11ന് വൈകുന്നേരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.