ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ, വരവുചെലവു കണക്കുകൾ, പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തി. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. എം മെഹറലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലകൻ ഉമറലി പാറച്ചോടൻ ക്ലാസ് എടുത്തു. എക്സ്പെൻ്റിച്ചർ നോഡൽ ഓഫീസറും ഫിനാൻസ് ഓഫീസറുമായ ആർ സാബു, പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ പി.ആർ രത്നേഷ്, പോസ്റ്റൽ ബാലറ്റ് നോഡൽ ഒഫീസർ സി.പി സുധീഷ് എന്നിവർ പങ്കെടുത്തു.

അസിസ്റ്റൻറ് എൻജിനീയർ നിയമനം
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.