ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരുടെ അവലോകന യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും മാലിന്യമുക്ത- പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം വിലയിരുത്തി. ഹരിതചട്ട പരിപാലനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പരിധിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. യോഗത്തില്‍ ഹരിത തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, കൈ പുസ്തകം എന്നിവ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ് ഹര്‍ഷന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.റഹിം ഫൈസല്‍, കെ.ബി നിധി കൃഷ്ണ, ത്രിതല പഞ്ചായത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഹയർ സെക്കൻഡറി എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനങ്ങ് ക്യാമ്പിന് തുടക്കമായി
വാളവയൽ: എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനിങ് ക്യാമ്പായ “ഇഗ്‌നൈറ്റ് 2025” വാളവയൽ ശാന്തിധാര സെൻ്ററിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂതാടി