ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയർ കൺസൽട്ടന്റ് (എം&ഇ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ്, എംപിഎച്ച് യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ
www.arogyakeralam.gov.inൽ. ഫോൺ: 04936 202771.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







