വരൾച്ചാ പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് സംഘം

പുൽപ്പള്ളി,
മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വറ്റിവരണ്ട കബനി നദിയും സംഘം നേരിൽ കണ്ടു. വീടുകളിലെത്തി കർഷകരുമായി സംസാരിച്ചു. കൃഷിനാശത്തിന്റെയും കുടിവെള്ള ക്ഷാമത്തിന്റെയും ദുരിതങ്ങൾ കർഷകർ വിവരിച്ചു. പി സന്തോഷ്‌കുമാർ എംപിയുടെയും എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെയും  നേതൃത്വത്തിലായിരുന്നു സന്ദർശനം.
മുള്ളൻകൊല്ലി കുന്നത്തുകവല നെല്ലാട്ട്‌ രാജന്റെ കൃഷിയിടത്തിലാണ്‌ സംഘം ആദ്യമെത്തിയത്‌. അഞ്ച്‌ വർഷം മുമ്പ്‌വച്ച ആയിരത്തോളം കമുകുകളിൽ അഞ്ഞൂറിലധികവും കരിഞ്ഞുണങ്ങിയതായി രാജൻ പറഞ്ഞു. കൃഷിക്ക്‌ വെള്ളം എടുത്തിരുന്ന കുളം പൂർണമായും വറ്റി.
വാർവീട്ടിൽ വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക്‌ തോട്ടത്തിലും സംഘമെത്തി. ഒരേക്കറോളം വരുന്ന  തോട്ടം പൂർണമായും നശിച്ചു. നട്ട്‌ ആദ്യതവണ വിളവ്‌ എടുത്ത തോട്ടമാണ്‌ കരിഞ്ഞുണങ്ങിയത്‌. ഭൂമി വിണ്ടുകീറിയ നിലയിലാണ്‌. കൃഷിനശിച്ച്‌
വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ മുടങ്ങി പ്രതിസന്ധിയിലായതായി വിത്സൻ പറഞ്ഞു. ചണ്ണോത്തുകൊല്ലിയിലെ വട്ടക്കുടി ഫ്രാൻസീസ്‌, മുട്ടത്ത്‌ സണ്ണി, കൊടിയപറമ്പിൽ ഫ്രാൻസീസ്‌ എന്നിവരുടെ കൃഷിയിടങ്ങളിലും സംഘമെത്തി.  കാപ്പി, കുരുമുളക്‌, കമുക്‌ ഉൾപ്പെടെയുള്ള വിളകൾ കരിഞ്ഞ നിലയിലാണ്‌. കൊളവള്ളി, ഗൃഹന്നൂർ പ്രദേശങ്ങൾ സന്ദർശിച്ച്‌ സംഘം മരക്കടവിൽ എത്തി വറ്റിവരണ്ട കബനി നദി കണ്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന പമ്പ്‌ ഹൗസ്‌ പരിസരവും സന്ദർശിച്ചു.
 സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ടി വി ബാലൻ, സി എം ശിവരാമൻ, കെ പി ശശികുമാർ, എം ടി ഇബ്രാഹിം, എം എസ്‌ സുരേഷ്‌ ബാബു, എ വി ജയൻ, റെജി ഓലിക്കരോട്ട്‌, കെ വി ജോബി, എം ബി ബിനേഷ്‌ എന്നിവരുമടങ്ങുന്ന സംഘമാണ്‌ വരൾച്ചബാധിത മേഖലകളിൽ എത്തിയത്‌.

വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ  ഇടപെടും
പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ രൂക്ഷമായ വരൾച്ച സംബന്ധിച്ച്‌  സംസ്ഥാന സർക്കാരിനും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കലക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രദേശങ്ങൾ സന്ദർശിച്ച എൽഡിഎഫ്‌ പ്രതിനിധിസംഘം പറഞ്ഞു. പ്രദേശങ്ങളെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ പരിമിതി ഉണ്ടെങ്കിലും  ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഇടപെടൽ നടത്തും. കുടിവെള്ളം ഉറപ്പുവരുത്തും. കൃഷിക്കാരുടെ ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ പ്രതിജ്‌ഞാബദ്ധമാണ്‌.  അതിനുള്ള നടപടികളുമായി മുമ്പോട്ടുപോകും. ദുഃഖകരമായ കാഴ്‌ചകളാണെങ്ങും. അതിന്റെ ഗൗരവത്തിൽ തന്നെ നടപടി ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

കൃഷിയിടം സന്ദർശിച്ച്‌ ആനി രാജയും
പുൽപ്പള്ളി
വരൾച്ചാബാധിത പ്രദേശം സന്ദർശിച്ച്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജയും. മുള്ളൻകൊല്ലി കുന്നത്തുകവലയിലെ പ്രദേശങ്ങളിലാണ്‌ സ്ഥാനാർഥിയെത്തിയത്‌. എൽഡിഎഫ്‌ പ്രതിനിധിസംഘം പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ്‌ സ്ഥാനാർഥിയും ഒപ്പം ചേർന്നത്‌.
 കൃഷിയിടങ്ങളിലെത്തി കർഷകരുമായും സംസാരിക്കുകയും വരൾച്ചാ പ്രതിസന്ധികൾ മനസ്സിലാക്കുകയും ചെയ്‌തു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ അടിയന്തര ഇടപെടലുകൾ നടത്തുമെന്നും മറ്റുപ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവന്ന്‌ പരിഹരിക്കുമെന്നും ആനി രാജ പറഞ്ഞു.

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *