ചെന്നലോട്: ചെന്നലോട് കാർ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫിൽസ (11) യാണ് മരിച്ചത്. അപകടത്തിൽ ഇന്നലെ മരണപ്പെട്ട അധ്യാപകൻ തിരൂരങ്ങാടി സ്വദേശി ഗുൽസാറിൻ്റെ സഹോദരൻ ജാസിറിന്റെ പുത്രിയാണ് ഫിൽസ. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുൽസാറിൻ്റെ ഭാര്യ ജസീല (34), മക്കളായ ലസിൻ മുഹമ്മദ് (17), ലൈഫ മറിയം (7), ലഹിൻ ഹംസ (3), സഹോദര പുത്രി ഫിൽദ (12) എന്നിവർ നിലവിൽ ചികിത്സയി ലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







