വരൾച്ചാ പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് സംഘം

പുൽപ്പള്ളി,
മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വറ്റിവരണ്ട കബനി നദിയും സംഘം നേരിൽ കണ്ടു. വീടുകളിലെത്തി കർഷകരുമായി സംസാരിച്ചു. കൃഷിനാശത്തിന്റെയും കുടിവെള്ള ക്ഷാമത്തിന്റെയും ദുരിതങ്ങൾ കർഷകർ വിവരിച്ചു. പി സന്തോഷ്‌കുമാർ എംപിയുടെയും എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെയും  നേതൃത്വത്തിലായിരുന്നു സന്ദർശനം.
മുള്ളൻകൊല്ലി കുന്നത്തുകവല നെല്ലാട്ട്‌ രാജന്റെ കൃഷിയിടത്തിലാണ്‌ സംഘം ആദ്യമെത്തിയത്‌. അഞ്ച്‌ വർഷം മുമ്പ്‌വച്ച ആയിരത്തോളം കമുകുകളിൽ അഞ്ഞൂറിലധികവും കരിഞ്ഞുണങ്ങിയതായി രാജൻ പറഞ്ഞു. കൃഷിക്ക്‌ വെള്ളം എടുത്തിരുന്ന കുളം പൂർണമായും വറ്റി.
വാർവീട്ടിൽ വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക്‌ തോട്ടത്തിലും സംഘമെത്തി. ഒരേക്കറോളം വരുന്ന  തോട്ടം പൂർണമായും നശിച്ചു. നട്ട്‌ ആദ്യതവണ വിളവ്‌ എടുത്ത തോട്ടമാണ്‌ കരിഞ്ഞുണങ്ങിയത്‌. ഭൂമി വിണ്ടുകീറിയ നിലയിലാണ്‌. കൃഷിനശിച്ച്‌
വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ മുടങ്ങി പ്രതിസന്ധിയിലായതായി വിത്സൻ പറഞ്ഞു. ചണ്ണോത്തുകൊല്ലിയിലെ വട്ടക്കുടി ഫ്രാൻസീസ്‌, മുട്ടത്ത്‌ സണ്ണി, കൊടിയപറമ്പിൽ ഫ്രാൻസീസ്‌ എന്നിവരുടെ കൃഷിയിടങ്ങളിലും സംഘമെത്തി.  കാപ്പി, കുരുമുളക്‌, കമുക്‌ ഉൾപ്പെടെയുള്ള വിളകൾ കരിഞ്ഞ നിലയിലാണ്‌. കൊളവള്ളി, ഗൃഹന്നൂർ പ്രദേശങ്ങൾ സന്ദർശിച്ച്‌ സംഘം മരക്കടവിൽ എത്തി വറ്റിവരണ്ട കബനി നദി കണ്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന പമ്പ്‌ ഹൗസ്‌ പരിസരവും സന്ദർശിച്ചു.
 സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ടി വി ബാലൻ, സി എം ശിവരാമൻ, കെ പി ശശികുമാർ, എം ടി ഇബ്രാഹിം, എം എസ്‌ സുരേഷ്‌ ബാബു, എ വി ജയൻ, റെജി ഓലിക്കരോട്ട്‌, കെ വി ജോബി, എം ബി ബിനേഷ്‌ എന്നിവരുമടങ്ങുന്ന സംഘമാണ്‌ വരൾച്ചബാധിത മേഖലകളിൽ എത്തിയത്‌.

വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ  ഇടപെടും
പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ രൂക്ഷമായ വരൾച്ച സംബന്ധിച്ച്‌  സംസ്ഥാന സർക്കാരിനും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കലക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രദേശങ്ങൾ സന്ദർശിച്ച എൽഡിഎഫ്‌ പ്രതിനിധിസംഘം പറഞ്ഞു. പ്രദേശങ്ങളെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ പരിമിതി ഉണ്ടെങ്കിലും  ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഇടപെടൽ നടത്തും. കുടിവെള്ളം ഉറപ്പുവരുത്തും. കൃഷിക്കാരുടെ ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ പ്രതിജ്‌ഞാബദ്ധമാണ്‌.  അതിനുള്ള നടപടികളുമായി മുമ്പോട്ടുപോകും. ദുഃഖകരമായ കാഴ്‌ചകളാണെങ്ങും. അതിന്റെ ഗൗരവത്തിൽ തന്നെ നടപടി ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

കൃഷിയിടം സന്ദർശിച്ച്‌ ആനി രാജയും
പുൽപ്പള്ളി
വരൾച്ചാബാധിത പ്രദേശം സന്ദർശിച്ച്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജയും. മുള്ളൻകൊല്ലി കുന്നത്തുകവലയിലെ പ്രദേശങ്ങളിലാണ്‌ സ്ഥാനാർഥിയെത്തിയത്‌. എൽഡിഎഫ്‌ പ്രതിനിധിസംഘം പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ്‌ സ്ഥാനാർഥിയും ഒപ്പം ചേർന്നത്‌.
 കൃഷിയിടങ്ങളിലെത്തി കർഷകരുമായും സംസാരിക്കുകയും വരൾച്ചാ പ്രതിസന്ധികൾ മനസ്സിലാക്കുകയും ചെയ്‌തു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ അടിയന്തര ഇടപെടലുകൾ നടത്തുമെന്നും മറ്റുപ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവന്ന്‌ പരിഹരിക്കുമെന്നും ആനി രാജ പറഞ്ഞു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ – ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ

വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!

വാട്‌സ്ആപ്പ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് മില്യണിലധികം അക്കൗണ്ടുകൾ പ്രതിമാസം ബാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടിയിലേക്ക് കടന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്പർ കൃത്യമായി കണ്ടെത്തി

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.