വൈദ്യുതി മുടങ്ങി: കെഎസ്ഇബി ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ച് മദ്യപസംഘം; വീഡിയോ

വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച്‌ പരാതി പറയാൻ വന്നവർ കെ.എസ്. ഇ.ബി. ഓവർസിയറെ മർദ്ദിച്ചു. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി വിൻസെന്റി (45) നെയാണ് കരണത്തടിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയർ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും ചെയ്തു.

എഴുമറ്റൂർ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. വിൻസെന്റിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഇതെത്തുടർന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു.

https://youtu.be/2j7FZt4cY6U
വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലർ കയ്യേറ്റം ചെയ്തതെന്ന് അസി. എഞ്ചിനീയർ നിർമ്മല പറഞ്ഞു. പെരുമ്ബെട്ടി പോലീസ് കേസെടുത്തു.

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13

ജെമിനി നാനോ ബനാന സാരി ട്രെൻഡ്! ഈ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക, നിങ്ങളുടെ സ്വകാര്യത നഷ്‍ടപ്പെടുത്തരുത്

സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.